കൂടെ താമസിച്ചിരുന്ന യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി

കാസറഗോഡ് : കൂടെ താമസിച്ചിരുന്ന യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. വിവാഹമോചിതയായ 39 കാരിയുടെ പരാതിയിൽ തൃക്കരിപ്പൂരിലെ മുഹമ്മദലിക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. 2019 മുതൽ ഒന്നിച്ച് താമസിക്കുന്ന മുഹമ്മദ് അലി തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും വൻ തുക കടമായി കൈക്കലാക്കി വഞ്ചിക്കുകയും ചെയ്തിരുന്നു എന്ന് യുവതി ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഹമ്മദലിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി.

Leave a Reply

Your email address will not be published. Required fields are marked *