രാജപുരം: പൂടംകല്ല് മുണ്ടമാണിയിലെ രാജീവ് എം.വിജയൻ(42) മൈലോമ(മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന കാൻസർ) രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മാസത്തിലധികമായി തലച്ചോറിൽ രക്ത സ്രാവമുണ്ടായതിനെ തുടർന്ന് ഒരു ചികിത്സാ മംഗളൂരുവിലെ കെ.എം.സി. ഹോസ്‌പിറ്റലിൽ ചികിത്സയിലാണ്. നിലവിൽ രണ്ട് മേജർ സർജറിയടക്കം നടത്തിക്കഴിഞ്ഞു. ഇതിനകം 20 ലക്ഷത്തിലധികം രൂപ ഹോസ്‌പിറ്റലിൽ ബില്ലായി കഴിഞ്ഞു. രാജീവൻ ചികിത്സാ സഹായ സമിതിക്ക് ലഭിച്ച 6.50 ലക്ഷവും ഉൾപ്പെടെ 9.50 ലക്ഷം രൂപ കുടുംബം ഹോസ്‌പിറ്റലിൽ അടച്ചിട്ടുണ്ട്. എന്നാൽ ഇനിയും ഹോസ്‌പിറ്റൽ ബില്ലടക്കാനും ചികിത്സയ്ക്കുമായി ലക്ഷങ്ങൾ വേണം. സമിതിക്ക് ലഭിച്ച തുകയിൽ നിലവിൽ 146555 രൂപ മാത്രമാണ് ബാക്കിയുള്ളത്. ഒരു മാസത്തിനിടെ പ്രാദേശികമായും സുഹൃത്തുക്കൾ വഴിയുമുള്ള സഹായം പരമാവധി ലഭിച്ചിട്ടുണ്ട് കഴിഞ്ഞു. ആ സഹായമൊന്നും തികയാത്ത സാഹചര്യത്തിൽ ചുരുങ്ങിയത് ഒരാളിൽ നിന്നും നൂറ് രൂപയെങ്കിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നൂറ് രൂപ ചലഞ്ച് എന്ന പേരിൽ ചികിത്സാ സഹായ ശേഖരണത്തിന് ചികിത്സാ സഹായ സമിതി തുടക്കമിടുകയാണ്.
നിർധന യുവാവിൻ്റെ ജീവൻ തിരിച്ച് പിടിക്കാനാവശ്യമായ പണം കണ്ടെത്താനുമായി സഹായകരമായ വാർത്ത നൽകി സഹകരിക്കണമെന്നും അറിയിക്കുന്നു.
ക്യു ആർ കോഡ്, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ഇതിനൊപ്പം ചേർക്കുന്നു.
Account: 40663101044418. IFSC CODE: KLGB0040663. (കേരള ഗ്രാമിൺ
ബാങ്ക് രാജപുരം ശാഖ).
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ : രാജീവൻ ചികിത്സ സഹായ സമിതി ചെയർമാൻ കള്ളാർ പഞ്ചായത്തംഗം സി. രേഖ, കൺവീനർ ഷാലു മാത്യു, ട്രഷറർ ബി.രത്നാകരൻ നമ്പ്യാർ











Leave a Reply