സ്കൂട്ടറിൽ എംഡിഎംഎ കടത്ത്; ഉപ്പള സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ.

 

കാസർകോട്: സ്കൂട്ടറിൽ കടത്തുകയായിരുന്ന 18 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബേക്കൂർ സ്വദേശി റിയാസ്, നെല്ലിക്കട്ട ചൂരിമൂലയിൽ താമസിക്കുന്ന റഫീഖ് എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി പി. നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള നാർക്കോട്ടിക് സെൽ-ഡാൻസാഫ് സംഘവും ആദൂർ പോലീസും ചേർന്ന് ഇന്ന് പുലർച്ചെ 5.30ഓടെ പള്ളം പാലത്തിന് സമീപത്ത് നടത്തിയപരിശോധനയിലാണ് ഇരുവരും പിടിയിലായത്.

കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്. 2019 ജൂൺ 23ന് രാത്രി ഉപ്പള കൈക്കമ്പയിൽ അൽത്താഫിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് റിയാസെന്ന് പോലീസ് പറഞ്ഞു. കർണാടകയിലും റിയാസിനെതിരെ വിവിധ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *