സേവനമാണ് സമാജത്തിന് വേണ്ടി ചെയ്യേണ്ട ഏറ്റവും വലിയ കർത്തവ്യം. ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ .

 

ബളാംതോട് – നമുക്ക് സമാജത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കർത്തവും സേവനമാണെന്ന് ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ പറഞ്ഞു. ബളാംതോട് മായത്തി ശ്രീ ഭഗവതി ക്ഷേത്രത്തിൽ വച്ച് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന “ചിദാനന്ദം 2026 “ധർമ്മ പ്രഭാക്ഷണ പരമ്പരയിലെ മൂന്നാം ദിവസം ഭക്തരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാത്ത സ്ഥിതിയിലേക്ക് സമൂഹം മാറുന്നു. അയൽക്കാരോട് പോലും സംസാരിക്കാത്ത രീതിയിൽ മനുഷ്യൻ മാറി.
വിഷമതകൾ പരസ്പരം പങ്കുവയ്ക്കാനുള്ള മനസ്സ് ഒറ്റപ്പെടലിൻ്റെ നൊമ്പരം കുറക്കുവാൻ സാധിക്കും. വിശക്കുന്നവന് ഭക്ഷണവും, ദാഹിക്കുന്നവന് ദാഹജലവും, രോഗിക്ക് ഔഷധവും നൽകാൻ നമുക്ക് സാധിക്കണം. ഇത് ഭഗവാന് തന്നെയുള്ള സേവനമാണെന്നും ചിദാനന്ദപുരി സ്വാമികൾ പറഞ്ഞു. വിവാഹ ആർഭാടങ്ങളും, ക്ഷേത്ര ഉത്സവ ആർഭാടങ്ങളും ഒഴിവാക്കണമെന്നും സ്വാമികൾ പറഞ്ഞു. ക്ഷേത്ര ഉൽസവങ്ങൾ ഭക്തിപൂർവ്വം ലളിതമായ രീതിയിൽ വേണമെന്നും സ്വാമികൾ കൂട്ടിച്ചേർത്തു.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ധർമ്മ പ്രഭാഷണ പരമ്പര വ്യാഴാഴ്ച അവസാനിക്കും. നിരവധി ഭക്തജനങ്ങൾ ഇന്നും സ്വാമികളുടെ പ്രഭാക്ഷണം ശ്രവിക്കാൻ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *