68-ാമത് ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിന്റെ ദീപശിഖ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്റ്റേഡിയത്തിലേക്ക് എത്തിച്ചു.

നീലേശ്വരം: നാളെ മുതൽ 10 വരെ​ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ പള്ളിക്കര സെന്റ് ആന്റ്സ് സ്കൂൾ ആതിഥ്യമരുളുന്ന 68-ാമത് ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിന്റെ ദീപശിഖ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്റ്റേഡിയത്തിലേക്ക് എത്തിച്ചു.
​കഴിഞ്ഞ വർഷത്തെ ആതിഥേയരായ ദുർഗാ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ എ.വി. അബ്ദുൽ ബാസിത് കായികതാരത്തിന് ദീപശിഖ കൈമാറി പ്രയാണം ഉദ്ഘാടനം ചെയ്തു. ദുർഗ സ്കൂൾ പിടിഎ പ്രസിഡന്റ് പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
​കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർമാരായ എച്ച്.ആർ. സുകന്യ, എം. പ്രശാന്ത്, നീലേശ്വരം നഗരസഭാ കൗൺസിലർ എം. സുഭാഷ് എന്നിവർ മുഖ്യാതിഥികളായി . ഹോസ്ദുർഗ് എ.ഇ.ഒ കെ. സുരേന്ദ്രൻ, സെന്റ് ആൻസ് എച്ച്.എം സിസ്റ്റർ ജെസ്സി ജോർജ്, പിടിഎ പ്രസിഡന്റ് വി. സജിത്ത്, ദുർഗ സ്കൂൾ സ്പോർട്സ് കമ്മിറ്റി ചെയർമാൻ കെ.വി. ജയൻ, എച്ച്.എം ഫോറം കൺവീനർ കെ. രാജീവൻ, ലോ ആൻഡ് ഓർഡർ ചെയർമാൻ എം. മഹേന്ദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു. ദുർഗ സ്കൂൾ പ്രിൻസിപ്പാൾ ഡോ. എൻ. വേണുനാഥൻ സ്വാഗതവും എച്ച്.എം പി. സുമ നന്ദിയും പറഞ്ഞു.
​ദുർഗാ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണത്തിന് ജി.എച്ച്.എസ്.എസ് ഹോസ്ദുർഗ്, എൽ.എഫ്.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, എസ്.എൻ.എ.യു.പി.എസ് പടന്നക്കാട്, ജി.എൽ.പി.എസ് പടന്നക്കാട്, എൻ.കെ.ബി.എം.എ.യു.പി.എസ് നീലേശ്വരം, രാജാസ് എച്ച്.എസ്.എസ് നീലേശ്വരം, ജി.എൽ.പി.എസ് പേരോൽ, പള്ളിക്കര സെന്റ് ആൻസ് എ.യു.പി.എസ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് ഇഎം എസ് സ്റ്റേഡിയത്തിൽ എത്തിച്ചത്. നാളെ രാവിലെ 10 മണിക്ക് സംഘാടകസമിതി ചെയർമാൻ നീലേശ്വരം നഗരസഭ ചെയർമാൻ പിപി മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം മുഖ്യാതിഥിയാകും. സബ് ജില്ലയിലെ 83 സ്കൂളുകളിൽ നിന്നും 2814 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കും ഒഫീഷ്യൽസിനും സംഘാടകസമിതി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നൽകും.

Leave a Reply

Your email address will not be published. Required fields are marked *