നീലേശ്വരം : മൂന്ന് ദിവസങ്ങളിലായി
നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ ആൻഡ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 179 പോയിന്റുമായി
കോസ്മോസ് പള്ളിക്കര ചാമ്പ്യന്മാരായി.
138 പോയിന്റുമായി എം പി ഇന്റർനാഷണൽ പെരിയടുക്ക രണ്ടും പോയിന്റുമായി കെ സി ത്രോസ് അക്കാദമി ചെറുവത്തൂർ മൂന്നും സ്ഥാനം നേടി. അവസാന ദിവസം ആറ് വിഭാഗങ്ങളിലായി 700 ഓളം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു.സ്കൂളുകൾ, ക്ലബ്ബുകൾ,സ്പോർട്‌സ് അക്കാദമികൾ എന്നീ 36 ഓളം യൂണിറ്റുകളിൽ നിന്നായി 1200 പുരുഷ, വനിത താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.വിജയികൾക്ക് വ്യാപാരി വ്യവ സായി ഏകോപനസമിതി നിലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി. സുരേഷ്‌കുമാർ ട്രോഫികൾ വിതരണം ചെയ്തു.
ജില്ലാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്;കോസ്മോസ് പള്ളിക്കര ചാമ്പ്യന്മാർ












Leave a Reply