
നീലേശ്വരം : ഗുജറാത്തിലെ സൂറത്തിൽ നടന്നു വരുന്ന 17-ാമത് അക്ഷയ് കുമാർ ഇന്റർനാഷണൽ കുഡോ ടൂർണമെന്റിൽ പള്ളിക്കര ചെമ്മാക്കരയിലെ അദ്വൈത് ജയചന്ദ്രന് വെങ്കല മെഡൽ. നീലേശ്വരം വട്ടപ്പൊയിലിലെ കുഡോ ഫൈറ്റിങ് ക്ലബ് അംഗമായ അദ്വൈത് ക്ലബ് കോച്ച് മീതു ഷിജുവിന്റെ ശിഷ്യനാണ്. ചെമ്മാക്കരയിലെ ജയചന്ദ്രന്റെയും സൗമ്യയുടെയും മകൻ. ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇന്റർനാഷണൽ കുഡോ ചാമ്പ്യൻഷിപ്പിൽ പള്ളിക്കര ചെമ്മാക്കരയിലെ അദ്വൈത് ജയചന്ദ്രന് വെങ്കലം












Leave a Reply