
പനത്തടി:ഈ മാസം 23, 24, തീയതികളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന (അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ) സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ കാസർഗോഡ് ജില്ലയിൽ നിന്നുള്ള ടീം അംഗങ്ങളിൽ 11പേരും ബളാം തോട് ഹയർസെക്കൻഡറി സ്കൂളിലെ ചുണക്കുട്ടികൾ. പ്ലസ് ടു വിഭാഗത്തിൽ പഠിക്കുന്ന അലീന, സാനിയ, മഹാലക്ഷ്മി, നിത്യ, നന്ദന, അൻസാ സിബി, ജിസ്ന ടിറ്റോ, ആഷ്ലിൻ,നി വേദ്യ, പ്ലസ് വൺ ക്ലാസ്സിൽ പഠിക്കുന്ന അന്നാ സെബാസ്റ്റ്യൻ, അർച്ചനഎന്നിവരാണ് മലയോരത്തിന് അഭിമാനമാകുന്നത്. ബാക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന 5 കുട്ടികൾ കുമ്പള സബ് ജില്ലയിൽ നിന്നുള്ളവരാണ്
ബളാംതോട് ഹയർസെക്കൻഡറി സ്കൂളിലെ പെൺപട ഒരുങ്ങി കാസർകോട് ജില്ലയ്ക്ക് വേണ്ടി മാറ്റുരയ്ക്കൻ












Leave a Reply