
പാണത്തൂർ – ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ വച്ച് നടക്കുന്ന ജൂനിയർ സൗത്ത്സോൺ നാഷണൽ മീറ്റിൽ 60 മീറ്ററിൽ പാണത്തൂർ സ്വദേശിനി ജിൽഷ ജിനിലിന് വെള്ളിമെഡൽ.
തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോർഡും, ഗോൾഡ് മെഡലും നേടിയാണ് തിരുവനന്തപുരം ജി.വി രാജ സ്പോർട്ട്സ് സ്കൂളിലെ പാണത്തൂർ വട്ടക്കയം സ്വദേശിയായ ജിൽഷ ജിനിൽ സൗത്ത് സോൺ നാഷണൽ മീറ്റിൽ പങ്കെടുത്തത്. 2024 ലെ കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ എം.കെ ജോസഫ് മെമ്മോറിയൽ ഇൻറർ ഡിസ്റ്റിക് ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ 60 മീറ്റർ മത്സരത്തിൽ സ്വർണം നേടിയിരുന്നു. 2023 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും, 2023 ൽ ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച് നടന്ന ദേശീയ കായികമേളയിൽ 4 x 100 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. പാണത്തൂർ വട്ടക്കയത്തെ ജിനിൽ മാത്യു, ജോമി വി ജെ ദമ്പതികളുടെ മകളാണ് പത്താം ക്ലാസുകാരിയായ ഈ കൊച്ചു മിടുക്കി.












Leave a Reply