കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോടുണ്ടായ വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. കാലിക്കറ്റ് എഫ്‌സി താരവും തൃശൂര്‍ സ്വദേശിയുമാ റിജോണ്‍ ജോസ് ആണ് മരിച്ചത്.കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപം ഞായറാ്ച രാത്രി പത്തരയോടെയായിരുന്നു അപകടമുണ്ടായത്. റിജോണിനൊപ്പമുണ്ടായിരുന്ന കാലിക്കറ്റ് എഫ്‌സിയിലെ മറ്റൊരു താരം ഗനി അഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. റിജോണും ഗനിയും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റിജോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *