ഇന്റർസ്റ്റേറ്റ് ട്വന്റി20: കേരള ടീമിൽ കാഞ്ഞങ്ങാടിന്റെ ദിവ്യ ഗണേഷ്

കാസർകോട്: ബറോഡയിൽ സെപ്റ്റംബർ 22 മുതൽ 27 വരെ നടക്കുന്ന ഇന്റർസ്റ്റേറ്റ് ട്വന്റി20 പരിശീലന മത്സരങ്ങൾക്കുള്ള കേരള സീനിയർ വനിതാ ടീമിൽ കാഞ്ഞങ്ങാട് സ്വദേശിനി ദിവ്യ ഗണേഷ് ഇടം നേടി.ബറോഡ, ഗോവ സീനിയർ വനിതാ ടീമുകൾക്കെതിരെയാണ് കേരളം മത്സരിക്കുന്നത്. കെസിഎ വയനാട് ക്രിക്കറ്റ് അക്കാദമി താരവും മികച്ച ഓൾറൗണ്ടറുമായ ദിവ്യ ഗണേഷ് നേരത്തെ കേരളത്തിനായി അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിലും സീനിയർ ടീമിലും കളിച്ചിട്ടുണ്ട്. ദിവ്യ ഗണേഷിനെ കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *