ഫൈനൽ വിസിൽ; ഗോളടിച്ചും ഗോളടിപ്പിച്ചും ലയണൽ മെസി മടങ്ങി; അർജന്റീനയ്ക്ക് മിന്നും ജയം

അർജന്റീന കുപ്പായത്തിലെ അവസാന മത്സരം ജയിച്ച് ലയണൽ മെസ്സി. ബെനിന് എതിരെ ഗോളടിച്ച് മെസ്സിയുടെ മടക്കം. അർജന്റീനയുടെ മൂന്നാം ഗോൾ പെനാൽറ്റിയിൽ നിന്ന് മെസി നേടി. ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മെസിയുടെ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഫ്രിക്കൻ രാജ്യത്തെ അർജന്റീന കീഴടക്കിയത്.

മത്സരത്തിൽ ആദ്യ ഗോളിന് വഴിയൊരുക്കിയതും മെസിയാണ്. മെസിയുടെ കോർണർ കിക്കിൽ നിന്ന് ഓട്ടമെൻഡി ഗോളടിച്ചു. രണ്ടാം ഗോൾ നേടിയത് നിക്കോ പാസായിരുന്നു.

 

മെസിയുടെ വിടവാങ്ങൽ മത്സരത്തിന് ഉചിതമായ പോരാട്ടം തന്നെ ആഫ്രിക്കൻ രാജ്യമായ ബെനിൻ സമ്മാനിച്ചു. മെസ്സിയുടേതടക്കം പല കിക്കുകൾ ആഫ്രിക്കൻ ഗോളി മാഴ്സൽ ഡജീനു തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *