നീലേശ്വരം : നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ
15 സ്വർണവും 1വെള്ളിയും 7 വെങ്കലവുമായി 124 പോയിന്റോടെ ഹൊസ്‌ദുർഗ് ഉപജില്ല ഒന്നാം സ്ഥാനത്ത്.10 സ്വർണം,10 വെള്ളി, 8 വെങ്കലവുമായി 99 പോയിന്റുമായി കാസർകോട് രണ്ടും, 6 സ്വർണം,7 വെള്ളി, 1 വെങ്കലവുമായി 70 പോയിന്റോടെ ചെറുവത്തൂർ മൂന്നാം സ്ഥാനത്തും തുടരുന്നു. സ്കൂളുകളിൽ 56 പോയൻ്റോടെ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂൾ ഒന്നും ,18 പോയൻ്റേടെ കുട്ടമത്ത് ജിഎച്ച് എസ് എസ് രണ്ടും, 13 പോയൻ്റോടെ കൊളത്തൂർ ജിഎച്ച്എസ് മൂന്നാം സ്ഥാനത്തുമാണ്.

രാവിലെ 9 യോടെ 1500 മീറ്റർ സീനിയർ ആൺകുട്ടികളുടെ ഓട്ടമത്സരത്തോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്.കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച ശേഷം ഇ.ചന്ദ്രശേഖരൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.ബേബി അധ്യക്ഷയായി.നിലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി,കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ പി ഗോപാലകൃഷ്ണൻ,എസ്.എസ്കെ. ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റർ വി .എസ് ബിജുരാജ് ,ഹൊസ്‌ദുർഗ്
എഇഒ കെ സുരേന്ദ്രൻ,
സ്പോർട്‌സ് കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം, സി.കെ അനുപ് ,ബാനം കൃഷ്ണൻ എന്നിവർ സംസാരിച്ചു.ഡിഡിഇ പി സവിത സ്വാഗതവും ബാനം ഗവ.ഹൈസ്കൂൾ അധ്യാപിക പി കോമളവല്ലി നന്ദിയും പറഞ്ഞു.ബാനം ഗവ.ഹൈസ്കൂളാണ് കായിക മേളയ്ക്ക് ആത്യഥ്യമരുളുന്നത്.












Leave a Reply