അന്തർ സംസ്ഥാന പാതയായ പാണത്തൂർ – സുള്ള്യ റോഡിൽ കല്ലപ്പള്ളി പാടികൊച്ചി ജംഗ്ഷനിൽ പാർശ്വഭിത്തി കെട്ടുന്നതിനായി മണ്ണെടുത്തതിൻ്റെ ഭാഗമായി ഗതാഗതം
തടസ്സപ്പെട്ടത്
റോഡ് മെയിൻ്റെനൻസ് ഗ്രാൻഡ് ഫണ്ടിൽ ഉൾപ്പെടുത്തി റോഡിൻ്റെ സൈഡ് ഭിത്തികെട്ടുന്നതിനായി 7.5 ലക്ഷം രൂപ അനുഭവിച്ചിരുന്നു. എന്നാൽ പ്രവൃത്തി സമയത്തു തുടങ്ങാതെ മഴക്കാലത്തേക്ക് നീട്ടിവെച്ചത് കാരണം
ഇപ്പോൾ വലിയ വാഹനങ്ങൾക്ക് അത് വഴി കടന്നു പോകാൻ കഴിയുന്നില്ല. ഇപ്പോൾ അക്കരെ സുള്ളിയ വന്ന
ബസ്സിലെ ആൾക്കാരെ ഇറക്കി ഇക്കര വന്ന് വേറെ ബസ്സിൽ കയറിയാണ് പാണത്തൂരിലേക്ക് വരേണ്ടത്. സ്വകാര്യബസ് രണ്ട് ബസ് വെച്ചാണ് ഇപ്പോൾ ഓടുന്നത്. ഇതിൽ സ്കൂൾ വിദ്യാർത്ഥികളും ജോലിക്ക് പോകേണ്ട നാട്ടുകാരുമാണ് കൂടുതൽ ഈ ബസ്സുകളെ ആശ്രയിക്കുന്നത്. ഇതിനെതിരെ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിച്ച് റോഡിന്റെ പണിപൂർത്തിയാക്കണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വേറെ റോഡ് ആശ്രയിക്കാൻ കഴിയാതെ അവസ്ഥയാണ് നിവാസികൾ.കെഎസ്ആർടിസി ബസ്സുകൾ ഓട്ടം നിർത്തിയിട്ട് കുറെ നാളായി
റോഡിൻ്റെ പാർശ്വഭിത്തി കെട്ടുന്നതിനായി മണ്ണെടുത്തതിൻ്റെ ഭാഗമായി റോഡിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്എപ്പോൾ കെഎസ്ആർടിസി ബസ് പ്രൈവറ്റ് ബസ് ഓടാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്.












Leave a Reply