കോടമഞ്ഞിന്റെ തണുപ്പ്, മുത്ത് പൊഴിയുന്ന വെള്ളച്ചാട്ടം; പെരുത്തടി പുളിം കൊച്ചിലേക്കു പോയി കണ്ടാലോ………

റാണിപുരത്തിന്റെ സൗന്ദര്യം, കോടമഞ്ഞിന്റെ തണുപ്പ്, കാട്ടാനയുടെയും കാട്ടുപോത്തുകള്‍ക്കും പക്ഷി മൃഗത്തിന്റെ ഇടയിലൂടെ ഉള്‍ക്കാടിന്റെ സൗന്ദര്യം തേടിയുള്ളൊരു യാത്ര. അതാണ് പുളിം കൊച്ചി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്. സഹ്യന്റെ താഴ്‌വരയില്‍ അധികമാരുംകടന്നുചെന്നിട്ടില്ലാത്തയിടം. അവിടെ പിച്ചകമാമരക്കൊമ്പിലാണ് കാട്ടാറിന്റെ ചന്തമറിയിക്കുന്ന വെള്ളച്ചാട്ടം. അതുപോലെ തന്നെ യാണ് . അപകടങ്ങളും ഒളിച്ചിരിക്കുന്നു .പുറം ലോകത്തിൽ വരുന്ന ആളുകൾ വളരെ ശ്രദ്ധിച്ചു വേണം അവിടെ ചെല്ലാൻ .

ഇപ്പോൾ നാട്ടുകാരുടെ ആവിശ്യം ചുറ്റും സുരക്ഷിതമായ വേലിയും അപകട ഭീഷണി ബോർഡുകളും സ്ഥാപിക്കണമെന്ന് നാട്ടുകാർ ഫോറസ്റ്റ് ഓഫീർ മാരോടും എംഎൽഎയുടും നാട്ടുകാർ നിർദ്ദേശം നൽകി.റാണിപുരം മലകളിൽ നിന്നും ഒലിച്ചു വരുന്ന മഴവെള്ളം കാണുവാൻ തന്നെ അതിമനോഹരമാണ്.മരുതം സെക്ഷന്റെ പരിധിയിലാണ് സഞ്ചാരികളെ കൊതിപ്പിക്കുന്ന പുളിം കൊച്ചി എന്നയിടം.റാണിപുരം ട്രക്കിങ് കഴിഞ്ഞു ഇവിടെ എത്തൻപറ്റുന്ന ഒരു ഇടം മാണ്.കുന്നുകളും പുല്‍മേടുകളും പിന്നിട്ട് മുത്തുകള്‍ പൊഴിയുന്ന കുളിര്‍വെള്ളത്തില്‍ ഒന്നു കുളിക്കുന്നതോടെ യാത്രാക്ഷീണവുമകറ്റാം. ഔഷധസസ്യങ്ങള്‍ നിറഞ്ഞമലകളിലൂടെ ഒഴുകിയെത്തുന്ന പുളിം കൊച്ചി വെള്ളം ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം പകരുന്നതാണ്.മരുന്നുചെടികളുടെ മണവും ചീവീടുകളുടെ ചിലമ്പൊച്ചയും കണ്ടും കേട്ടുമറിഞ്ഞൊരു യാത്ര.
കോടമഞ്ഞിന്റെ തണുപ്പ്, മുത്ത് പൊഴിയുന്ന വെള്ളച്ചാട്ടം; പെരുത്തടി പുളിം കൊച്ചിലേക്കു പോയി കണ്ടാലോ………

Leave a Reply

Your email address will not be published. Required fields are marked *