ചെറിയ ശ്വാസംമുട്ടൽ എന്നുംപറഞ്ഞ് വെച്ചോണ്ടിരുന്നു, പിന്നാലെ ഐസിയുവിൽ; എന്താണ് ദേവി ചന്ദനയ്‌ക്ക് സംഭവിച്ചത്?


കരള്‍വീക്കം, സംസാരിക്കാൻ പോലും പ്രയാസം, ദിവസങ്ങളോളം ഐസിയുവില്‍: ദേവി ചന്ദനയ്ക്ക് സംഭവിച്ചതെന്ത്?

സീരിയല്‍ രംഗത്തും സിനിമകളിലും സ്റ്റേജ് ഷോകളിലുമൊക്കെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങളിലൊരാളാണ് ദേവി ചന്ദന.

സീരിയലുകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമായിരുന്ന ദേവി ചന്ദന കുറച്ചുകാലമായി അത്ര ആക്റ്റീവ് ആയിരുന്നില്ല. ചില ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയായിരുന്നു താരം. എന്താണ് തനിക്ക് പറ്റിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദേവി ചന്ദന ഇപ്പോള്‍.

“ഓണത്തിന് വീഡിയോ ഒന്നും കണ്ടില്ലല്ലോ. എവിടായിരുന്നുവെന്ന് ഒരുപാട് പേർ ചോദിച്ചു. സത്യം പറഞ്ഞാല്‍ ഒരു മാസമായി ആശുപത്രിയിലായിരുന്നു. ശ്വാസം മുട്ടലെന്ന് പറഞ്ഞ് വെച്ചോണ്ടിരുന്നു. ആശുപത്രിയില്‍ ചെന്ന് കഴിഞ്ഞപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആയിരുന്നുവെന്ന് കണ്ടെത്തിയത്,”ദേവി ചന്ദന പറഞ്ഞു.

“ഈ അസുഖത്തെക്കുറിച്ച്‌ എനിക്ക് വല്യ ധാരണ ഇല്ലായിരുന്നു, ശ്വാസം മുട്ടലോടെയാണ് തുടക്കം. ഇടക്ക് മൂന്നാർ ട്രിപ്പ് പോയി വന്നിരുന്നു. അതുകൊണ്ട് തണുപ്പിന്റേതാവും ശ്വാസം മുട്ടല്‍ എന്നു കരുതി കാര്യമാക്കിയില്ല. എന്നാല്‍ കരളിന് വീക്കം വന്നതുകൊണ്ടായിരുന്നു ശ്വാസം മുട്ടല്‍ ഉണ്ടായത്. കണ്ണിനും മുഖത്തും എല്ലാം മഞ്ഞനിറമായി, എന്ത് ഫുഡ് കഴിച്ചാലും ശർദ്ധിക്കുന്ന അവസ്ഥ. ലിവർ എൻസൈമസ് എല്ലാം നല്ലപോലെ കൂടി. ഐസിയുവിലായി. അങ്ങനെ രണ്ട് ആഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം വീട്ടില്‍ എത്തി,” അസുഖനാളുകള്‍ ദേവി ചന്ദന ഓർത്തെടുത്തു.

“കോവിഡ് വന്നപ്പോള്‍ അതായിരിക്കും ഏറ്റവും വലിയ അസുഖം എന്ന് ചിന്തിച്ചിരുന്നു എന്നാല്‍ അതിന് ശേഷമാണു ഇത് വന്നത്. ഇപ്പോള്‍ ഈ കാര്യമൊക്കെ വന്നു പറയാൻ കാരണം എല്ലാവരും പുറത്തുപോകുമ്ബോഴും ഭക്ഷണവും വെള്ളവുമൊക്കെ നല്ല പോലെ ശ്രദ്ധിക്കണം,” ദേവി ചന്ദന കൂട്ടിച്ചേർത്തു.

റേസിന് മുൻപ് ചില കുടുംബചിത്രങ്ങള്‍; മക്കള്‍ക്കൊപ്പം ശാലിനിയും അജിത്തും

Leave a Reply

Your email address will not be published. Required fields are marked *