തെന്നിന്ത്യയിലെ താര റാണിയാണ് തൃഷ. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി സിനിമകൾ സമ്മാനിച്ച തൃഷ തന്റെ അഭിനയ ജീവിതവുമായി മുന്നോട്ട് പോകുകയാണ്. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന തൃഷയെ നടൻ വിജയിയുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എന്നാൽ ഇവയോടൊന്നും പ്രതികരിക്കാൻ ഇരുവരും തയ്യാറായിട്ടുമില്ല. നിലവിൽ തഗ് ലൈഫ് എന്ന കമൽ ഹാസൻ ചിത്രമാണ് തൃഷയുടേതായി ഏറ്റവും ഒടുവിൽ റിലീസായത്. ഈ അവസരത്തിൽ നടിയുടെ ഒരു പഴയ വീഡിയോ സോഷ്യലിടത്ത് വീണ്ടും വൈറലായിരിക്കുകയാണ്.നിക്ക് മുഖ്യമന്ത്രി ആകണമെന്ന് തൃഷ പറയുന്നതാണ് വീഡിയോ. അഞ്ച് വർഷങ്ങൾക്ക് മുൻപ് സൺ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തൃഷ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ‘മോഡലിംഗ് കഴിഞ്ഞ് സിനിമയിലെത്തി. അടുത്തെന്താണ് ആഗ്രഹം’, എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് ആലോചിച്ച് നിൽക്കാതെ ഉടനടി തന്നെ തൃഷ മറുപടി കൊടുത്തു. ‘നാൻ സിഎം ആകണോം’. സത്യമാണോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ, ‘സത്യമായിട്ടും അതെ. പത്ത് വർഷം കഴിഞ്ഞ് നോക്കിക്കോ’, എന്നും













Leave a Reply