ബളാംതോട് : മാർച്ച്, ഏപ്രിൽ മാസത്തെ ശക്തമായ വേനൽച്ചൂടിൽ മിക്ക കർഷകരുടെയും വാഴകൾ വാടിത്തളർന്ന് മണ്ണിൽ പതിച്ചു.വേനൽച്ചൂടിനെ അതിജീവിച്ച വാഴകൾ ഇപ്പോൾ വിപണി കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് കോയത്തടുക്കത്തെ ജയകുമാറിന്റെ കൃഷിഭൂമിയിലെ വാഴക്കുലകൾ .
വിപണിസാഹചര്യം മനസ്സിലാക്കി ഇടനിലക്കാർ കർണാടകയിൽനിന്ന് കൂടുതൽ കുലകൾ എത്തിച്ചതോടെ അതിർത്തികടന്നെത്തിയ ‘അതിഥി’ക്കുലകൾ വിപണി കീഴടക്കുകയും ചെയ്തു.
എന്നാൽ കർണാടകത്തിൽ നിന്നും വാഴക്കുലകൾ കുറഞ്ഞ വിലയിൽ വരുന്നതുകൊണ്ട്. തന്റെ വാഴക്കുലകൾ വിപണിയിൽ എത്തിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കർഷകൻ. ഒരു ഏക്കർ ഭൂമി പാട്ടത്തിന് അടുത്ത് ഏകദേശം 350 ഓളം വാഴക്കുലകളാണ് കുലച്ചിരിക്കുന്നത്.

2 ലക്ഷം രൂപ കുടുംബശ്രീയിൽ നിന്നും ബാങ്കുവായ്പയായും സംഘങ്ങളിൽ നിന്നും കടമെടുത്താണ് കൃഷി ഇറക്കിയത്. കൃഷിഭവന്റെ നിർദ്ദേശപ്രകാരം ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് വളർത്തിയ വാഴക്കുലകൾ ആർക്കും വേണ്ടാത്ത അവസ്ഥയാണ്. 350 വാഴക്കുലകൾ വില്കാനുള്ളത് ഇത് വിപണിയിൽ പോയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യേണ്ടിവരും എന്നും ജയകുമാർ പറഞ്ഞു. ബാങ്കിന് പലിശ കെട്ടാൻ പോലും തന്റെ കയ്യിൽ പൈസയില്ല അവസ്ഥയാണെന്ന് കർഷകൻ പറഞ്ഞു. ഇപ്പോൾ 40 രൂപ കിലോക്കാണ് വിൽക്കുന്നത്.പണിയെടുത്ത പൈസ പോലും കിട്ടില്ല എന്ന് തനിക്കറിയാം. പഴുത്ത പഴങ്ങൾ നശിച്ചു പോകാതിരിക്കാൻ വേണ്ടിയാണ് ഈ ചെറിയ രൂപയ്ക്ക് നൽകുന്നത് കർഷകൻ പറയുന്നു.
വാഴക്കുലകൾ വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടുക 9207483361













Leave a Reply