
കാനനഭംഗി ആസ്വദിക്കാം ഉത്തര മലബാറിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് തുറന്നു. കേരളത്തിലെ ഊട്ടി എന്ന് അറിയപ്പെടുന്ന റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തനം ആരംഭിക്കുന്നത്. കുളിർ കാറ്റിന്റെ തണുപ്പും, കോടമഞ്ഞിന്റെ സൗന്ദര്യവും, പച്ചപ്പുൽമേടുകൾ കൊണ്ട് സൗന്ദര്യം വിതറിയ റാണിപുരത്തിൻ്റെ മടിത്തട്ടിൽ ഇനി ആവേശത്തിന്റെ ഗ്ലാസ് പാലം. റാണിപുരം ടൂറിസം കേന്ദ്രത്തിന് സമീപമുള്ള ഒരു കിലോമീറ്റർ സ്ഥലത്ത്, സെന്റ് മേരീസ് പള്ളിയുടെ ഏഴ് ഏക്കർ സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് മൂന്ന് സംരംഭകർ ഗ്ലാസ് ബ്രിഡ്‌ജ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മാലോത്തെ സച്ചിൻ, മാവുങ്കാലിലെ വിൻസന്റ്റ്, മംഗളൂരിലെ മാനസ വാട്ടർ തീം പാർക്കിന്റെ മാനേജിങ് ഡയറക്ടർ ജയേഷ് എന്നിവരാണ് ഈ പദ്ധതിയുടെ ഉടമകൾ. നാല് മാസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. എൻഐടി എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് പാലം യാഥാർത്ഥ്യമാക്കിയത്. പദ്ധതിക്ക് ഇതുവരെ രണ്ട് കോടി രൂപ ചെലവായിട്ടുണ്ട്. ഗ്ലാസ് ബ്രിഡ്‌ജിനൊപ്പം, കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ചിൽഡ്രൻസ് പാർക്ക്, കേബിൾ കാർ, സിപ്പ് ലൈൻ, അഡ്വഞ്ചർ സോണുകൾ, റെസ്റ്റോറന്റ് എന്നിവയും ഉടൻ ഒരുക്കും. പാലത്തിന്റെ നിർമാണവും നടത്തിപ്പും സ്വകാര്യ ഏജൻസിയുടെ ചുമതലയിലാണ്. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ഒരേസമയം നിശ്ചിത എണ്ണം സന്ദർശകരെ മാത്രമേ പാലത്തിൽ പ്രവേശിപ്പിക്കൂ. റാണിപുരം മലനിരകൾ, മഞ്ഞുമൂടിയ പുൽമേടുകളും തണുത്ത കാറ്റും കൊണ്ട് സഞ്ചാരികളെ ഏറെ ആഘോഷിക്കുന്ന സ്ഥലമാണ് റാണിപുരം. ഇതുവരെ ട്രെക്കിങ്ങിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുമുള്ള കേന്ദ്രമായിരുന്ന റാണിപുരം, ഇപ്പോൾ സാഹസിക വിനോദസഞ്ചാരത്തിനും വഴി തുറന്നിരിക്കുന്നു. ഗ്ലാസ് ബ്രിഡ്‌ജിന്റെ വരവ് കാസർകോട് ജില്ലയുടെ ടൂറിസം വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വലിയ ൽക്കൂട്ടാകും.
75 അടി നീളത്തിൽ (25 മീറ്റർ), 6 അടി വീതിയി ഗ്ലാസ് പ്ലേറ്റുകൾ, എട്ടടി നീളമുള്ള മൂന്ന് ഗ്ലാസ് പ്ലേറ്റുകൾ ചേർന്നതാണ് ഒരു ലെയർ, 12 മില്ലിമീറ്റർ കനമാണ് ഗ്ലാസിന് ഉള്ളത്. 1.5 മില്ലിമീറ്റർ കനമുള്ള സെൻട്രിക് ലാമിനേഷൻ കോട്ടിംഗ് സുരക്ഷ ഉറപ്പാക്കുന്നു. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശന സമയം. ഒരാൾക്ക് 200 രൂപയാണ് പ്രവേശന നിരക്ക്.
കാനനഭംഗി ആസ്വദിക്കാം ഉത്തര മലബാറിലെ ആദ്യ റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തനം ആരംഭിക്കുന്നത്.












Leave a Reply