കാഞ്ഞങ്ങാട്: പോക്സോ കേസിൽ റിമാൻഡിൽ കഴിയവെ ചികിത്സയിലായിരുന്ന പ്രതി മരിച്ചു. ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ പടന്ന സ്വദേശി അബൂബക്കർ (70) ആണ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്.
പോക്സോ കേസിൽ അറസ്റ്റിലായ അബൂബക്കർ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. ജയിലിൽ കഴിയുന്നതിനിടെ നെഞ്ചുവേദന ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം ചികിത്സ നൽകുകയും പിന്നീട് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയുണ്ടായ മരണമായതിനാൽ സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Leave a Reply