ലേറ്റസ്റ്റ് പത്രം ഓഫീസിൽ അതിക്രമിച്ച് കയറി ഭീഷണി; യുവതിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കൊവ്വൽ പള്ളിയിലെ ലേറ്റസ്റ്റ് പത്രം ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പ്രസ്സ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ യുവതിക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.കാഞ്ഞങ്ങാട് കുന്നുമ്മൽ പുതിയവളപ്പ് ലീനാലയത്തിൽ ലീലയുടെ മകൾ ലീന നാരായണനെതിരെയാണ് കേസ്. ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ ഭാര്യ കെ. വി. രുഗ്മിണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.ലീനയ്‌ക്കെതിരെ പണമിടപാടുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വാർത്ത ലേറ്റസ്റ്റ് പത്രത്തിൽ പ്രസിദ്ധീകരിച്ചതിലുള്ള പ്രകോപനത്തെ തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11.30ഓടെ ലീന ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പ്രസ്സ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *