പരപ്പ: കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പ പുലിയംകുളത്ത് നിർദ്ദിഷ്ട കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയ്ക്കായി ലഭ്യമായ 4 ഏക്കർ റവന്യൂ ഭൂമി കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ സന്ദർശിച്ചു.വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്ത് നിന്ന് 6 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ സ്ഥലത്ത് സബ് ഡിപ്പോ സ്ഥാപിക്കുന്നതിന് മുൻപ് സോണൽ ഓഫീസറും ജനപ്രതിനിധികളും അനുകൂല റിപ്പോർട്ട് നൽകിയിരുന്നു.സ്ഥലസന്ദർശനത്തിന് ശേഷം നടന്ന യോഗത്തിൽ പഞ്ചായത്ത് വാർഡ് മെമ്പർമാർ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരായ എ.ടി.ഒ സത്യനാഥൻ, സീനിയർ അസിസ്റ്റന്റ് രാജീവൻ, ജനറൽ സി.ഐ ഉത്തമൻ, വില്ലേജ് ഓഫീസർ പി.വി. ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാസഞ്ചേഴ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ മലയോരത്തിന് പ്രതീക്ഷയേറുന്നു












Leave a Reply