പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; മടിക്കൈ സ്വദേശിക്ക് മൂന്ന് വർഷം കഠിനതടവ്

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. നീലേശ്വരം മടിക്കൈ വില്ലേജിൽ ഓർച്ച ദേശത്ത് യു പി സി വീട്ടിൽ മുഹമ്മദ് സജീറിനെയാണ് (24) ചാവക്കാട് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ സുരേഷ് കുമാർ ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി. 2021 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് സിജു മുട്ടത്ത്, അഡ്വക്കറ്റ് സി നിഷ എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *