എലിവിഷം കഴിച്ച പടന്നക്കാട് സ്വദേശിനി മരിച്ചു

കാഞ്ഞങ്ങാട്: എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടന്നക്കാട് സിയാറത്തിങ്കര ഹെൽത്ത് സെന്ററിന് സമീപത്തെ എം.കെ. അബ്ദുൽ റഹ്മാന്റെ മകൾ എം.കെ. താഹിറ (35)യാണ് കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വയറുവേദനയെ തുടർന്ന് താഹിറയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കിടെ ഡോക്ടറോട് എലി വിഷം കഴിച്ചതായി യുവതി അറിയിക്കുകയായിരുന്നു. തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. അവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *