കള്ളാർ: രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയം പൊളിച്ചതിനെത്തുടർന്ന് പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിർമ്മിച്ച ഷീറ്റ് മേഞ്ഞ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കള്ളാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു. ദേവാലയ സംരക്ഷണ സമിതി നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് ഈ നടപടി.
പള്ളി കർമ്മങ്ങൾ നടത്തുന്ന പുരോഹിതൻ താമസിക്കുന്ന മുറിമുകളിൽ നിർമ്മിച്ച ഹാളും, സ്കൂൾ ലാബ്ന് മുകളിലായി പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഷീറ്റ് മേഞ്ഞ കെട്ടിടങ്ങൾ നിർമ്മിച്ചതായി പരാതിയിൽ പറയുന്നു. നിലവിൽ ഈ കെട്ടിടങ്ങളിൽ ചടങ്ങുകൾ നടത്തിവരുന്നുണ്ടെന്നും ഇവ അപകടഭീഷണിയിലാണെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
പഞ്ചായത്ത് അധികൃതർ നടത്തിയ സ്ഥലപരിശോധനയിൽ ഈ കെട്ടിടങ്ങൾക്ക് പഞ്ചായത്ത് നമ്പർ അനുവദിച്ചിട്ടില്ലെന്ന് കണ്ടെത്തി. നേരത്തെ ആരാധനാലയം നിർമ്മിക്കുന്നതിന് പഞ്ചായത്തിൽ നിന്നും അനുമതി നൽകിയപ്പോൾ തന്നെ, ഈ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നതായും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു . തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് ഈ അന്വേഷണം നടന്നത്.












Leave a Reply