രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംയുക്ത പാസിംഗ് ഔട്ട് പരേഡ് രാജപുരത്ത് വച്ച് നടന്നു.

പാണത്തൂർ : രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (SPC) സംയുക്ത പാസിംഗ് ഔട്ട് പരേഡ് രാജപുരം ഹോളി ഫാമിലി പാരീഷ് ഹാൾ ഗ്രൗണ്ടിൽ വച്ച് നടന്നു.
ജി.ഡബ്ല്യു.എച്ച്.എസ്. പാണത്തൂർ, ജി.എച്ച്.എസ്.എസ്. ബളാംതോട്, ഡോ. എ.ജി.എച്ച്.എസ്.എസ്. കോടോത്ത് എന്നീ സ്കൂളുകളിലെ കേഡറ്റുകളാണ് സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്.
കാസർഗോഡ് അഡീഷണൽ പോലീസ് സൂപ്രണ്ടും എസ്.പി.സി പ്രൊജക്റ്റ് ജില്ലാ നോഡൽ ഓഫീസറുമായ സന്തോഷ് കുമാർ ആർ ചടങ്ങിൽ ചീഫ് ഗസ്റ്റായി പങ്കെടുത്തു. പനത്തടി,കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, പ്രസ്തുത സ്കൂളുകളിലെ പ്രധാന അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ പ്ലാറ്റൂണുകളെ നയിച്ച കേഡറ്റുകൾക്കും, സ്കൂളുകളിലെ ഡി.ഐ മാർക്കും, എസ്.സി.പി.ഒ മാർക്കും അഡീഷണൽ പോലീസ് സൂപ്രണ്ട് ഉപഹാരങ്ങൾ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *