പാലത്തിൽ നിന്ന് ചൂണ്ടയിട്ട് മീന്‍പിടിക്കുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കയ്യൂര്‍ : അരയാക്കടവ് പാലത്തിന് താഴെ ചൂണ്ടയിട്ട് മീന്‍പിടിക്കുന്നതിനിടയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.ഭീമനടി പാങ്കയം പാട്ടില്ലത്ത് ഹൗസില്‍ എറമുള്ളയുടെ മകന്‍ കെ.പി.മുഹമ്മദ് സാദാത്ത്(41) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം.പാലത്തിനടിയിൽ നിന്നും ചൂണ്ടയിട്ട് മിൻ പിടിച്ച് പാലത്തിലേക്ക് കയറുമ്പോൾ അതുവഴി വന്ന കാര്‍ സാദത്തിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സാദാത്തിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു. അപകടം ഉണ്ടാക്കിയ കെഎല്‍ 60 ആര്‍ 4446 നമ്പര്‍ കാര്‍ ചീമേനി പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ഫർസാന . മക്കൾ: സഫ്വാൻ, സഹൽ, മുസ്തഫ. അബ്ദുള്ള.

Leave a Reply

Your email address will not be published. Required fields are marked *