നാടിനെ കണ്ണീരിലാഴ്ത്തി പതിനാറുകാരന്റെ ആകസ്മിക മരണം

ബേക്കൽ: പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കെ ബങ്ങാട്ടെ വിദ്യാർത്ഥി അപ്രതീക്ഷിതമായി മരണപ്പെട്ടത് നാടിനെ കണ്ണീരിലാഴ്ത്തി. പനയാൽ ബങ്ങാട്ടെ ഭാസ്കരൻ-ശാന്ത ദമ്പതികളുടെ മകൻ ശിവദേവ് (16) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ഉടൻ ചെങ്കള ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തച്ചങ്ങാട് ഗവൺമെന്റ് സ്കൂളിൽ നിന്ന് പത്താം ക്ലാസ് വിജയിച്ച് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കെയാണ് ശിവദേവിനെ മരണം കവർന്നത്. ബാലസംഘം പ്രവർത്തകനും, ബങ്ങാട് എകെജി ക്ലബ്ബിന്റെ സജീവ പ്രവർത്തകനുമായിരുന്ന ശിവദേവ് നാട്ടിൽ സുപരിചിതനായിരുന്നു.

മകന്റെ മരണവിവരം അറിഞ്ഞതോടെ ഗൾഫിലായിരുന്ന പിതാവ് ഭാസ്കരൻ വൈകുന്നേരത്തോടെ നാട്ടിലെത്തി. ശ്രീദേവ് സഹോദരനാണ്.

ശിവദേവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *