തായന്നൂർ: ഹൃദയാഘാതത്തെ തുടർന്ന് തായന്നൂരിലെ ബാർബർ ഷോപ്പ് ഉടമ മരിച്ചു. എണ്ണപ്പാറയിലെ മലവാവുക്കൽ വീട്ടിൽ എം. കെ. ഷൈജു (47) ആണ് മരിച്ചത്.ഉറക്കത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ കുമാരൻ്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ: ടി. എൻ. ശാലിനി. മക്കൾ: ശിവന്യ, അനന്യ (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ശൈലജ, ഷാജി (ഇരിട്ടി ഉളിക്കൽ).












Leave a Reply