രാജപുരം: ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായിരുന്ന പനത്തടി ബളാംതോട് കോയത്തടുക്കത്തെ എങ്കപ്പു നായിക്ക് (107) അന്തരിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വീട്ടിൽ വോട്ട് സംവിധാനം പ്രയോജനപ്പെടുത്തി വോട്ടവകാശം വിനിയോഗിച്ച അദ്ദേഹം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തി ശ്രദ്ധേയനായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ കലക്ടർ വീട്ടിലെത്തി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.മക്കൾ: തിമ്മു നായിക്ക്, സുന്ദരൻ, അപ്പയ്യൻ, രാധാമണി, സരോജിനി, കേശവൻ (റിട്ട. ലേബർ ഓഫീസർ), കെ. ബാലകൃഷ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), കുമാരി, ശ്രീധരൻ, പരേതനായ ഗോവിന്ദൻ.
മരുമക്കൾ: മീനാക്ഷി, ദേവകി, ശാരദ, പത്മാവതി, ഗീതാലക്ഷ്മി, മമത, ജ്യോതി, ചോമണ്ണൻ നായിക്ക്, കേശവൻ, കേശവൻ കടമല. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടക്കും.











Leave a Reply