രാജപുരം: പാണത്തൂർ ടൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാളിലെ ഡാർജിലിംഗ് ജില്ലയിലെ സിരിഗുഡി വില്ലേജിൽ താമസിക്കുന്ന ഇന്ദ്രകുമാർ (32) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 5 മണിക്കും രാത്രി 11.30നും ഇടയിലായിരിക്കാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാണത്തൂർ ടൗണിലെ ഒരു പച്ചക്കറി കടയ്ക്ക് സമീപം വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇന്ദ്രകുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായിജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.











Leave a Reply