പാണത്തൂർ: ജോലിക്കിടയിൽ കിട്ടിയ പെരുമ്പാമ്പ് മുട്ടകളാണ് തന്റെ വീട്ടിൽ വിരിയിച്ച് ആഞ്ചു കുഞ്ഞുങ്ങളെ പരിപാലിക്കുകയാണ് റെജിമോൻ. തന്റെ ഭാര്യയും മക്കളും അമ്മയും സഹായത്തിന് ഒപ്പമുള്ളത്. ആദ്യം വിട്ടുകാർക് പേടിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇണങ്ങിയാണ് ഇവർ പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പല തരത്തിലുള്ള ജീവികളെയാണ് തന്റെ വീട്ടിൽ പരിപാലിച്ച് കാട്ടിൽ വിട്ടയച്ചത്.

മൂങ്ങ തത്ത, വേഴാമ്പൽ,പച്ച കുട്ടുറുമ,മയിൽ ,മൂർഖൻ, അണ്ണാലി, രാജാവെ മ്പാല, പെരുമ്പാമ്പ് തുടങ്ങിയവയെ പരിപാലിച്ച് കാട്ടിൽ വിട്ടയിച്ചിട്ടുണ്ട്. തന്നെ സഹായിക്കാൻ പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരും ജീവനക്കാരും യഥാസമയം കൂടെ തന്നെയുണ്ട്. പത്തുവർഷത്തിലെ ഏറെയായി വന്യജീവികളെയും പാമ്പുകളെയും റെസ്ക്യൂ ചെയ്തു പരിപാലിക്കുക സുരക്ഷിതമായി റിലീസ് ചെയ്യുന്നുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ കാഞ്ഞങ്ങാട് റേഞ്ചിന്റെ പരിധിയിൽ സർപ്പ വളണ്ടിയാർ അയി ജോലി ചെയ്തുവരുന്നു. മുറിവേറ്റ പാമ്പിനെയും ജീവികൾക്കും പച്ചമരുന്നുകൾ നൽകിയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇതേപോലെ തുടർന്ന് പോകാൻ ആഗ്രഹമാണെന്ന് ഇദ്ദേഹം പറഞ്ഞു.













Leave a Reply