കള്ളാർ: കള്ളാർ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന് വനിത വികസന കോർപറേഷൻ അനുവദിച്ച ബൾക്ക് ലോൺ 3,41,15000 രൂപയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.സൈമൺ നിർവഹിച്ചു.
സിഡിഎസ് ചെയർപഴ്സൻ ബി.രമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ പി.എൽ.റോയി, പി.ശ്രീവിദ്യ, മെംബർമാരായ പി.ഗീത, ബിന്ദു, സി.രേഖ, പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ, ബ്ലോക്ക് കോഓർഡിനേറ്റർ സോയ, വനിത വികസന കോർപറേഷൻ കോഓർഡിനേറ്റർ ഹിമ, അക്കൗണ്ടന്റ് രവിത, വൈസ് ചെയർപഴ്സൻ സാവിത്രി അയ്യപ്പൻ, കുടുംബശ്രീ എഡിഎംസി കിഷോർ കുമാർ എന്നിവർ പ്രസംഗിച്ചു. സിഡിഎസ്, എഡിഎസ് അംഗങ്ങൾ കുടുംബശ്രീ അംഗങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 2025 -26 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച അയൽക്കൂട്ട സെക്രട്ടറി ലത ബാലൻ, എഡിഎസ് സെക്രട്ടറി ഷീന ജോഷി, ഇലക്കറി ഫെസ്റ്റ് വിജയികൾ തുടങ്ങിയവരെ ആദരിച്ചു.










Leave a Reply