സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

തലശ്ശേരി: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.കൊല്ലം അഷ്ടമുടി സ്വദേശിനി അലീന സാബുവിനെ(25) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടിൽനിന്ന് തിരിച്ചെത്തിയത്. വ്യാഴാഴ്‌ച രാത്രി മുറിയിൽനിന്ന് പുറത്തു വന്നില്ല. ഹോസ്റ്റലിൽ താമസിക്കുന്നവർ അലീനയെ പലതവണ വിളിച്ചുനോക്കിയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നു നോക്കിയപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പൊലീസ് എത്തി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ അഞ്ചുവർഷമായി തലശ്ശേരി ടെമ്പിൾഗേറ്റിലെ സ്ത്രീകളുടെ ഹോസ്റ്റലിലാണ് താമസം. തലശ്ശേരിയിൽ നാലുവർത്തെ നഴ്സിങ് പഠനം പൂർത്തിയാക്കിയ അലീന, കഴിഞ്ഞ ഒരുവർഷമായി നഴ്സ‌ായി ജോലിചെയ്തുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *