കോടോം ബേളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു.

അമ്പലത്തറ:കോടോം ബേളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ അംഗങ്ങളുടെയും ശാഖ പ്രസിഡണ്ട്/ സെക്രട്ടറി മാരുടെയും പോഷക സംഘടനപ്രതിനിധികളുടെയും യോഗം കാലിച്ചനടുക്കം ലീഗ് ഓഫിസിൽ വെച്ച് ചേർന്നു. യോഗം കാഞ്ഞങ്ങാട്മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി താജുദ്ധീൻ കമ്മാടം ഉൽഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് ഇബ്രാഹിം ഹാജി ഒടയംചാൽ അധ്യക്ഷം വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മുസ്തഫ തായന്നൂർ
ദുബൈ കെ.എം സി സി മലയോര മേഖല പ്രസിഡണ്ട് അബൂബക്കർ ഹാജി എൻ ആർ സി
വാർഡ് മെമ്പർ ടി.പി ഫാറൂഖ് മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം ലത്തീഫ് അടുക്കം മണ്ഡലം പ്രവർത്തക സമിതി അംഗം കെ.എ.ഹമീദ് ഹാജി കാലിച്ചാംപാറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹൈൽ നമ്പ്യാർ കൊച്ചി പ്രസംഗിച്ചു.
കെ.എം അബ്ദുൽ റഹ്മാൻ പാറപ്പള്ളി സ്വാഗതവും ഹംസ ഹാജി ഒടയംചാൽ നന്ദിയും പറഞ്ഞു
കെ.എം സി.സി പ്രതിനിധികളായ അൻവർ അടുക്കം മജീദ് അടുക്കം പഞ്ചായത്ത്, ശാഖ ഭാരവാഹികളായ അബൂബക്കർ നമ്പ്യാർ കൊച്ചി എ.ശാഫി പാറപ്പള്ളി , ശൗക്കത്ത് നമ്പ്യാർ കൊച്ചി. റഹ്മാൻ അമ്പലത്തറ ,മൊയ്തു അടുക്കം.മുഹമ്മദ് കുഞ്ഞിക്ലായിക്കോട്,
ഉമ്മർ ഒടയംചാൽ. സംബന്ധിച്ചു.
പഞ്ചായത്തിൽ ചന്ദ്രിക ക്യാമ്പയിൻ പ്രവർത്തം ഊർജിതപ്പെടുത്താൻ തീരുമാനിച്ചു

പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിപുനസംഘടിപ്പിച്ചു.
ഇബ്രാഹിം ഹാജി ഒടയംചാൽ(പ്രസിഡണ്ട്). സുഹൈൽ നമ്പ്യാർകൊച്ചി അബൂബക്കർ നമ്പ്യാർ കൊച്ചി(വൈസ് പ്രസിഡണ്ട്മാർ)
കെ.എം അബ്ദുൽ റഹ്മാൻ പാറപ്പള്ളി (ജനറൽ സെക്രട്ടറി)
ശാഫി പാറപ്പള്ളി, ഹംസ ഹാജി ഒടയംചാൽ (ജോയിന്റ് സെക്രട്ടറിമാർ)
ടി.പി ഫാറൂഖ് അടുക്കം (ട്രഷറർ) റഹ് മാൻ അമ്പലത്തറ (ചന്ദ്രിക കോഡിനേറ്റർ)

Leave a Reply

Your email address will not be published. Required fields are marked *