ഹൊസ്ദുർഗ് ഉപജില്ലാ കായികമേളയ്ക്ക് പള്ളിക്കര സെൻറ് ആൻസ് എയുപി സ്കൂൾ ആദിത്യമരുളും. ഒക്ടോബർ 7 മുതൽ 10 വരെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ ആയിരിക്കും കായികമേള നടക്കുക.

നീലേശ്വരം:ഈ വർഷത്തെ ഹൊസ്ദുർഗ് ഉപജില്ലാ കായികമേളയ്ക്ക് പള്ളിക്കര സെൻറ് ആൻസ് എയുപി സ്കൂൾ ആദിത്യമരുളും. ഒക്ടോബർ 7 മുതൽ 10 വരെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ ആയിരിക്കും കായികമേള നടക്കുക.കായികമേളയുടെ വിജയകരമായി നടത്തിപ്പിനുള്ള സംഘാടകസമിതി രൂപീകരണ യോഗം ഈ മാസം 17ന് പള്ളിക്കര സെൻ്റ് ആൻസ് എയുപി സ്കൂളിൽ നടക്കും. നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *