സ്കൂട്ടറിൽ നിന്ന് വീണ് സ്കൂൾ പാചക തൊഴിലാളി മരിച്ചു

കാസർകോട്: സ്കൂട്ടറിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സ്കൂളിലെ പാചക തൊഴിലാളി മരിച്ചു. പെരുമ്പള കണിയാലം സ്വദേശിനിയായ എം. നാരായണി (61) ആണ് മരിച്ചത്. ബെദിര പി.ടി.എം. യു.പി. സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു.

ബുധനാഴ്ച രാവിലെ പെരുമ്പള പാലത്തിനുസമീപത്താണ് അപകടമുണ്ടായത്. സ്കൂട്ടറിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നാരായണിയെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ കുഞ്ഞമ്പു നായരുടെയും ചോയിച്ചി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ രാജേന്ദ്രൻ. മക്കൾ: സ്വപ്ന, സൗമ്യ. മരുമകൻ: ശ്രീരാഗ് (ബെംഗളൂരു). സഹോദരങ്ങൾ: എം. പുരുഷോത്തമൻ, യശോദ, ലക്ഷ്മിക്കുട്ടി (നഴ്സ്), കമിനി, പരേതയായ ലീല. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *