ചെര്‍ക്കള: പിതാവിനെ വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. ചെങ്കള പാണലത്തെ വീട്ടില്‍ താമസിക്കുന്ന ബെണ്ടിച്ചാല്‍ തായല്‍ ഹൗസില്‍ മുഹമ്മദ് കുഞ്ഞി(55)ക്കാണ് വെട്ടേറ്റത്. മുഹമ്മദ് കുഞ്ഞിയെ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ രണ്ടാമത്തെ മകന് അഹമ്മദ് ഇര്ഫാദി(28)നെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇര്‍ഫാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് കുഞ്ഞി ഭാര്യക്കൊപ്പമാണ് പാണലത്തെ വീട്ടില്‍ താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ഇര്‍ഫാദ് വീട്ടിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിലുള്ള വിരോധം മൂലം ഇര്‍ഫാദ് കത്തി കൊണ്ട് മുഹമ്മദ് കുഞ്ഞിയുടെ കഴുത്തിന് വെട്ടുകയായിരുന്നു. നിലത്തുവീണ മുഹമ്മദ് കുഞ്ഞിയുടെ ചുമലിനും ഇടതുകാലിനും വെട്ടി പരിക്കേല്‍പ്പിച്ചു. കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു അക്രമമെന്ന് മുഹമ്മദ് കുഞ്ഞി പരാതിയില്‍ പറയുന്നു.












Leave a Reply