നീലേശ്വരം: റോഡ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജങ്ഷൻ ജൂൺ 27 (ശനി) രാത്രി 8 മണി മുതൽ ജൂൺ 29 (തിങ്കൾ) രാവിലെ 8 മണി വരെ പൂർണമായും അടച്ചിടുമെന്ന് മേഘ എൻജിനീയർ അറിയിച്ചു. ഈ കാലയളവിൽ ഞായറാഴ്ച മുഴുവൻ സമയവും ഗതാഗത നിയന്ത്രണം തുടരും.
മാർക്കറ്റ് ജങ്ഷൻ വഴി വാഹനഗതാഗതം അനുവദിക്കില്ല. എല്ലാ വാഹനങ്ങളും തെരു റോഡ് വഴിയാണ് സഞ്ചരിക്കേണ്ടത്.
കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മേൽപ്പാലം വഴി എത്തി ശ്രീദേവി സർവീസ് സ്റ്റേഷന് മുൻവശത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് സർവീസ് റോഡിൽ പ്രവേശിച്ച് തെരു റോഡ് വഴി യാത്ര തുടരണമെന്ന് അധികൃതർ നിർദേശിച്ചു.
ചെറിയ വാഹനങ്ങൾക്കാകുമെങ്കിൽ കോട്ടപ്പുറം ജങ്ഷനിൽ നിന്ന് തന്നെ വലതുവശത്തെ സർവീസ് റോഡ് ഉപയോഗിച്ച് തെരു റോഡിലേക്ക് പ്രവേശിക്കുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാർ ഗതാഗത നിയന്ത്രണം പാലിച്ച് ബദൽ മാർഗങ്ങൾ ഉപയോഗപ്പെടുത്തി സഹകരിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.












Leave a Reply