പാണത്തൂർ – മഴവെള്ളം ഒലിച്ചിറങ്ങി റോഡരികിൽ ടാറിങ്ങിനോട് ചേർന്ന് വൻ കുഴികൾ രൂപപ്പെട്ട പാണത്തൂർ റാണിപുരം റോഡിൽ കുണ്ടുപ്പള്ളിയിലെ കുഴികൾ നികത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. 8 -ാം വാർഡ് മെമ്പർ എം ഷിബുവിൻ്റെ നേതൃത്വത്തിലാണ് ശ്രമദാനം നടത്തിയത്. ബിഎസ്എൻഎൽ കമ്പനി ടെലഫോൺ കേബിൾ ഇടുന്നതിനു വേണ്ടി ഹിറ്റാച്ചി ഉപയോഗിച്ച് റോഡിലെ ടാറിങ്ങിനോട് ചേർന്ന് കുഴിയെടുത്തതാണ് മഴ വെള്ളം ഒലിച്ചിറങ്ങി കുഴികൾ രൂപപ്പെടാൻ കാരണമായത്. കമ്പനി നഷ്ടപരിഹാരമായി പഞ്ചായത്തിൽ തുക അടച്ചിരുന്നെങ്കിലും ഇത് ഉപയോഗിച്ച് പഞ്ചായത്ത് റോഡിൽ ആവശ്യമായ ഓടകളും മറ്റും നിർമ്മിക്കാത്തതാണ് കുഴികൾ രൂപപ്പെടാൻ കാരണമായന്ന് നാട്ടുകാർ പറയുന്നു. വലിയ കല്ലുകൾ ഇട്ടാണ് കുഴികൾ നിർത്തുന്നത്. നാളെയും കൂടി ശ്രമദാനം വേണ്ടിവരുമെന്ന് പ്രവൃത്തിക്ക് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകൻ എം.കെ സുരേഷ് പറഞ്ഞു. പി ബാബു നായർ, എ വേണുഗോപാലൻ, ബാലകൃഷ്‌ണൻ എം.കെ കുട്ടിനായക്ക് എന്നിവർ നേതൃത്വം നൽകി.
അധികൃതർക്ക് അനക്കമില്ല. പാണത്തൂർ റാണിപുരം റോഡിരികിലെ അപകടകരമായ കുഴികൾ നികത്താൻ നാട്ടുകാർ ശ്രമം തുടങ്ങി.











Leave a Reply