സംസ്ഥാന ഐടിഐ കലോത്സവത്തിന് ബങ്കളത്ത് തുടക്കമായി

നീലേശ്വരം: സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവത്തിന് മടിക്കൈ ബങ്കളത്ത് തുടക്കമായി.
പെൺകുട്ടികളുടെ ലളിതഗാനത്തോടെയാണ് രണ്ടു ദിവസത്തെ കാലോത്സവത്തിന് തുടക്കമായത്.സംസ്ഥാനത്തെ 32 ഐടിഐകളിൽനിന്നും ആയിരത്തോളം പ്രതിഭകളാണ് രണ്ട്‌ ദിവസത്തെ മത്സരത്തിൽ മാറ്റുരക്കുന്നത്.41 ഇനങ്ങളിലായാണ്‌ മത്സരം.തേജസ്വിനി,പയസ്വിനി, ഷിറിയ,ഉപ്പള എന്നീ പേരിലാണ് വേദികൾ. വൈകിട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കാലോത്സവം ഉദ്ഘാടനംചെയ്യും. കലോത്സവം നാടിൻ്റെ ഉത്സവമാക്കാനുള്ള പരിശ്രമത്തിലാണ് സംഘാടക സമിതിയും നാട്ടുകാരും.

Leave a Reply

Your email address will not be published. Required fields are marked *