ജൂണ് 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കാസര്കോട് ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ നേതൃത്വത്തില് കാസര്കോട് സിവില്സ്റ്റേഷന് പരിസരത്തു നിന്നും ആരംഭിച്ച് ഉദയഗിരി ജില്ലാ സ്പോര്ട്സ് അക്കാദമി പരിസരം വരെ സംഘടിപ്പിച്ച ഒളിമ്പിക് റണ് ജില്ലാ കളക്ടര് ഫ്‌ളാഗ് ഓഫ് ചെയ്തു. ഒളിമ്പിക് റണ്ണിനു മുന്പായി സുംബ വാം അപ് സെഷനും ഉണ്ടായിരുന്നു.
ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്ട്സ് കൗണ്സില് വൈസ് പ്രസിഡന്റ് പള്ളം നാരായണന്, സംസ്ഥാന സ്പോര്ട്സ് കൗണ്സില് പ്രധിനിധി പി.പി അശോകന് മാസ്റ്റര്, ജില്ലാ സ്പോര്ട്സ് കൗണ്സില് എക്സിക്യൂട്ടീവ് അംഗം അശോകന് ധര്മ്മത്തടുക്ക എന്നിവര് സംസാരിച്ചു. ജില്ലാ സ്പോര്ട്സ് കൗണ്സില് ഭരണ സമിതി അംഗങ്ങള്, കായിക അസോസിയേഷന് പ്രതിനിധികള്, സ്പോര്ട്സ് അക്കാദമി കായികതാരങ്ങള്, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികള്, എന്നിവര് റണ്ണില് പങ്കാളികളായി. സമാപന പരിപാടിയില് സ്പോര്ട്സ് ആയുര്വേദ ബോധവല്ക്കരണ ക്ലാസ് നടത്തി.











Leave a Reply