പാണത്തൂർ – നിരന്തരം അപകടം നടക്കുന്ന പെരുതടി അംഗൺവാടി വളവിൽ ഇന്ന് നടന്ന അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലുമണിയോടു കൂടി റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തി തിരിച്ചു പോവുകയായിരുന്ന കർണാടക സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ ഉടൻതന്നെ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കി. നിരന്തരം അപകടം നടക്കുന്ന അംഗൻവാടി വളവിലാണ് ഈ അപകടവും നടന്നത്. കുത്തനെയുള്ള ഇറക്കവും അമിത വേഗതയും, മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് റോഡിൻ്റെ അപകട സാധ്യത മനസ്സിലാക്കാനുള്ള സിഗ്നൽ ബോർഡുകൾ ഇല്ലാത്തതുമാണ് പലപ്പോഴും അപകടം സംഭവിക്കാൻ കാരണമാകുന്നത്. കൊടും വളവിൽ ആവശ്യത്തിന് വീതിയില്ലാത്തതും അപകടത്തിന്റെ ആക്കം കൂട്ടുന്നു. വളവിലുള്ള അംഗൻവാടിയുടെ പഴയ കെട്ടിടം പൊളിച്ചു നീക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പൊളിക്കാനുള്ള നടപടി അധികൃത സ്വീകരിച്ചിട്ടില്ല. അംഗൻവാടി പൊളിച്ചുമാറ്റി റോഡിന് വീതി കൂട്ടിയാൽ ഒരു പരിധിവരെ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഓരോ അപകടം സംഭവിക്കുമ്പോഴും അപകടം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും നാട്ടുകാർ പറയുന്നു.
റാണിപുരം വിനോദ സഞ്ചാരികളുടെ വാഹനം പെരുതടി അംഗൻവാടി വളവിൽ അപകടത്തിൽപ്പെട്ടു. സ്ത്രീകൾ ഉൾപ്പെടെയുള്ള കർണാടക സ്വദേശികൾക്ക് പരിക്ക്.












Leave a Reply