മുൻ കോൺഗ്രസ്‌ നേതാവ് എ. കുഞ്ഞമ്പു അനുസ്മരണ സമ്മേളനം നടത്തി

 

കോളിച്ചാൽ: മലയോരത്തെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നിർവ്വാഹക സമിതിയംഗവുമായിരുന്ന എ. കുഞ്ഞമ്പുവിന്റെ പതിനാറാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോളിച്ചാൽ രാജീവ് ഭവനിൽ വെച്ച് നടന്ന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബലരാമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം. ജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, പനത്തടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ജെയിംസ്, കള്ളാർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. വിഘ്നേശ്വര ഭട്ട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ കോൺഗ്രസ് പനത്തടി മണ്ഡലം മുൻ പ്രസിഡന്റുമാരായ എ.കെ. ദിവാകരൻ, എം.എം. തോമസ്, വി.സി. ദേവസ്യ, പനത്തടി പഞ്ചായത്തംഗങ്ങളായ എൻ. വിൻസെന്റ്, സി.എം. സാബു, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്. മധുസൂദനൻ, സക്കറിയാസ് വടാന, വി.വി. വിനോദ് കുമാർ, പി.എം. ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *