നിരോധിത പുകയില ഉൽപ്പന്നങ്ങകളുമായി നിലേശ്വരത്ത് യുവാവ് പിടിയിൽ

നീലേശ്വരം:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന വാഹന പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. നീലേശ്വരം സബ് ഇൻസ്പെക്ടർ മാരായ കെ അജിതയുടെയും ജി ജിഷ്‌ണുവിൻ്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് കോട്ടപ്പുറത്ത് നിന്നും 500 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.സംഭവത്തിൽ ആനച്ചാലിലെ മുസ്താഖി (32) നെ പോലീസ് അറസ്റ്റ് ചെയ്തു‌.ഇന്നലെ വൈകുന്നേരം 5:30 ഓടെയാണ് സംഭവം.ബൈക്കിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.പോലീസ് സംഘത്തിൽ ലഹരി വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ എസ് ഐ സുഗുണൻ,മഹേഷ് കാങ്കോൽ, അജിത്ത് പള്ളിക്കര,സുജിത്ത് കൂക്കോട് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *