കാഞ്ഞങ്ങാട്: പടന്നക്കാട് ഓവർബ്രിഡ്ജിന് സമീപത്ത് കാറിൽ നിന്ന് എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.140 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പോലീസിനെ കണ്ട് കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അറസ്റ്റിലായവർ പെരിങ്ങോം ഉഴിച്ചി കരുവാട്ട്പുരയിലെ കെ. പി. അനസ് (27), ചെറുപുഴ കല്ലട മണക്കാട് തെക്കേപ്പുരയിലെ എം.ടി.പി. തബസീർ (33) എന്നിവരാണ്.
പരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്ബോർഡിൽ നിന്നാണ് 1.140 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.












Leave a Reply