പനത്തടി പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

 

പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. കൃഷി ഭവൻ ഹാളിൽ വെച്ച് നടന്ന പരിപാടി പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദ്മകുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജെ. ജെയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, വാർഡ് മെമ്പർമാരായ റീന തോമസ്, കെ. കെ. വേണുഗോപാൽ, എം. വിൻസന്റ്, ഷിബു, ബിജിമോൾ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷകർ ഉത്പാദിപ്പിച്ച വിവിധയിനം നടീൽ വസ്തുക്കളുടെ വിപണനവും മൂല്യവർധിത ഉത്പന്നങ്ങളുടെ വിതരണവും നടന്നു. തുടർന്ന് നടന്ന കർഷകരുമായുള്ള മുഖാമുഖം പരിപാടിയിൽ ഉയർന്നുവന്ന വിവിധ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പരാതികൾക്കും കൃഷി ഓഫീസർ മധുസൂദനൻ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ മറുപടി നൽകി.
കൃഷി ഓഫീസർ മധുസൂദനൻ സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. കൃഷി അസിസ്റ്റന്റ് ചക്രപാണി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *