കാഞ്ഞങ്ങാട്: ചികിത്സ കഴിഞ്ഞ് മാസങ്ങളായിട്ടും ഏറ്റെടുക്കുവാൻ സ്വന്തക്കാരോ,ബന്ധുക്കളോ ഇല്ലാതെ എവിടെ പോകണമെന്ന് അറിയാതെ ജില്ലാ ആശുപത്രിയിൽ കഴിയുകയായിരുന്ന ബേഡകത്തെ രാജന് തുണയായത് ഹൊസ്ദുർഗ്ഗ് താലൂക്ക് ലീഗൽ സർവ്വീസ്സ് കമ്മിറ്റിയും , PLV ബിന്ദുവും. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച ബേഡകത്തെ നാട്ടുകാരെ ആശുപത്രി അധികൃതർ ബന്ധപ്പെട്ടു എങ്കിലും ഏറ്റെടുക്കുവാൻ ആരും തയ്യാറാവാത്തതിനെ തുടർന്ന് സാമൂഹ്യ നീതി വകുപ്പിലേക്ക് നിരവധി തവണ ബന്ധപ്പെട്ടു എങ്കിലും അവിടെയും ഫലം ഉണ്ടാവാത്തതിനെ തുടർന്ന് സൂപ്രണ്ട് താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി PLV ബിന്ദുവിനെ വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്ന് ബിന്ദു ബേഡകത്ത് അന്വേഷിച്ചപ്പോൾ ഏറ്റെടുക്കാൻ സ്വന്തക്കാരോ , ബന്ധുക്കളോ ആരുമില്ല എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ബേഡകത്തെ ശ്രീ ധർമ്മശാസ്താ ക്ലബിലെ അംഗങ്ങളെ അറിയിക്കുകയും, ക്ലബ് പ്രവർത്തകരായ പവിത്രൻ ,പ്രതീഷ്, നാരായണൻ എന്നിവർ 22-4- 2026 ന് ആശുപത്രിയിൽ എത്തിയതിനെ തുടർന്ന് ലീഗൽ സർവ്വീസ്സ് കമ്മിറ്റിയുടെയും , PLV ബിന്ദുവിന്റെയും ഇടപെടലിലൂടെ ഉപ്പളയിലെ ഷെയ്ക്ക് സയ്യിദ് വൃദ്ധ സദനത്തിൽ രാജനെ പ്രവേശിപ്പിക്കുകയും ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: ജീജ, രാജനെ ചികിത്സിച്ചഡോ: നിധിൻ എന്നിവർ TLSCക്കും PLV ക്കും നന്ദി അറിയിച്ചതോടൊപ്പം ലീഗൽ സർവ്വീസ്സ് കമ്മിറ്റിയുടെ സേവനം ആശുപത്രികളിൽ അനിവാര്യമാണെന്നും പറഞ്ഞു.











Leave a Reply