പാണത്തൂർ കുണ്ടുപ്പള്ളി കുറത്തിപ്പതി ശ്രീ രക്തേശ്വരി ദേവസ്ഥാനത്തെ പ്രതിഷ്ഠാദിന ചടങ്ങും അരിത്രാവൽ ഉൽസവും ഈ മാസം 27,28 തീയതികളിൽ നടക്കും .

 

പാണത്തൂർ – കുറത്തിപ്പതി ശ്രീ രക്തേശ്വരി ദേവസ്ഥാനത്തെ പ്രതിഷ്ഠാ ദിനവും, അരിത്രാവൽ ഉത്സവവും ഈ മാസം 27, 28 തീയതികളിലായി നടക്കും. ഇതിൻ്റെ ഭാഗമായുള്ള നോട്ടീസ് പ്രകാശനം പഞ്ചായത്ത് ഭരണസമിതി അംഗം എം ഷിബു നിർവഹിച്ചു. ആദ്യ ധനസമാഹരണം രക്ഷാധികാരി എം ദാമോധരൻ നായരിൽ നിന്ന് ദേവസ്ഥാന ഭാരവാഹികൾ സ്വീകരിച്ചു. ദേവസ്ഥാനം പ്രസിഡണ്ട് എം.കെ സുരേഷ്, സെക്രട്ടറി കെ.എം മോഹനൻ, ട്രഷറർ എ വേണുഗോപാലൻ നായർ, ഭാരവാഹികളായ എം.എം കുഞ്ഞിരാമൻ നായർ, ശശി എം.കെ, സുകുമാരൻ എം.കെ, പി ശാരദ, മാസ്റ്റർ സുദേവ്, സൂര്യദേവ് എന്നിവർ സംബന്ധിച്ചു.
ഉത്സവത്തിന്റെ ഭാഗമായി 27 ന് രാത്രി വിവിധ കലാപരിപാടികൾ നടക്കും. 28 ന് രാവിലെ ആറുമണിക്ക് മഹാഗണപതി ഹോമം തുടർന്ന് രക്തേശ്വരി, ബ്രഹ്മരക്ഷസ്, ഗുളികൻ, നാഗരാജാവ്, നാഗകന്യക എന്നീ ദേവന്മാരുടെ പൂജാദി കർമ്മങ്ങൾ. തുടർന്ന് പ്രസാദ വിതരണം, അന്ന പ്രസാദം.

Leave a Reply

Your email address will not be published. Required fields are marked *