പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പാണത്തൂർ ടൗണിൽ ആരംഭിച്ചു .

പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പാണത്തൂർ ടൗണിൽ ആരംഭിച്ച വിഷുചന്ത പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ.പി രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ വിദ്യ കെ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ജെ ജയിംസ്, വാർഡ് മെമ്പർമാരായ എം.ഷിബു,കെ കെ വേണുഗോപാൽ, പ്രസീറാണി,റീന തോമസ്, രാധിക കെ ആർ,ഭവ്യ. പി എസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെമ്പർമാരായ സുശീല, അനുരമേശ്,സതി, സുശീല, രേഷ്മ, സജിനി, വിജിത, ആശ എന്നിവരും സി ഡി എസിന്റെ സപ്പോർട്ടിംഗ് സ്റ്റാഫ് അംഗങ്ങളും എ ഡി എസ് കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ചന്തയിൽ സഹകരിച്ചു. കുടുംബശ്രീ സി ഡി എസിലെ സംരംഭകരുടെ ഉൽപ്പന്നങ്ങളും ജെ എൽ ജി ഗ്രൂപ്പുകളുടെ പച്ചക്കറികളും ചന്തയിൽ നിരന്നു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി പുഷ്പലത സ്വാഗതവും, പ്രസീത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *